ഹരിപ്പാട്: മുതുകുളം ഗുരുകുലം കലാ സാംസ്കാരിക വിദ്യാകേന്ദ്രം 28-മത് വാർഷികത്തോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക സായാഹ്നം സാഹിത്യകാരനും പ്രഭാഷകനുമായ പ്രൊഫ. കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ് ജി.പ്രസന്നകുമാർ അദ്ധ്യക്ഷനായി.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ആദരിച്ചു. കല്പറ്റ നാരായണൻ എഴുതിയ കോന്തല യെ വി.രഘുനാഥ് പരിചയപ്പെടുത്തി.ചൂരൽമല വെള്ളാർമല സ്ക്കൂളിലെ അദ്ധ്യാപകൻ വി.ഉണ്ണികൃഷ്ണൻ വയനാട് അനുഭവങ്ങൾ പങ്കുവച്ചു. ഗുരുകുലം സെക്രട്ടറി ജി.കൃഷ്ണകുമാർ, പി.സി.അനിൽകുമാർ,ഡോ.സാജൻ.ടി.അലക്സ്, സി.എസ്.ഗൗതമി, സി.കെ.രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |