SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

ഇരുകാലുകളും നഷ്ടപ്പെട്ട ബാബു ഉദാരമതികളുടെ കനിവ് തേടുന്നു

fczxv

മുഹമ്മ: ഇരുകാലുകളും മുറിച്ചുമാറ്റേണ്ടി വന്ന നിർമ്മാണ തൊഴിലാളി, ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പ്രതീക്ഷയുടെ കിരണം തേടുന്നു.

കഞ്ഞിക്കുഴി പതിനൊന്നാം വാർഡ് പാന്തേഴം ജംഗ്ഷന് സമീപം പുത്തൻചിറ സി.പി.ബാബുവാണ് നന്മയുള്ള മനുഷ്യരുടെ കനിവിനായി കാത്തിരിക്കുന്നത്. കയർ ഫാക്ടറി തൊഴിലാളിയായിരുന്ന ബാബു,

മേഖല മോശമായതോടെ നിർമ്മാണ തൊഴിലാളിയായതാണ്.

വൃദ്ധമാതാവിനെയും ഭാര്യ ബിജിയെയും എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ അഭിനവ് കൃഷ്ണയെയും പോറ്റാൻ വേണ്ടി കഠിനമായി അദ്ധ്വാനിക്കുകയും

സന്തോഷത്തോടെ ജീവിച്ചു വരുന്നതിനിടെയാണ് ഇരുകാലുകളും മരവിക്കാൻ തുടങ്ങിയത്. ജില്ലാ ആശുപത്രിയിലും തുടർന്ന്

ആയുവേദ ചികിത്സയും നടത്തിയതോടെ ചെറിയൊരു ആശ്വാസം കിട്ടി.

ഇതോടെ വീണ്ടും പണിക്ക് പോയിത്തുടങ്ങിയെങ്കിലും ഇരുകാലുകൾക്കും നീരും കടുത്ത വേദനയും അനുഭവപ്പെടാൻ തുടങ്ങി. നിറവ്യത്യാസവും വന്നു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധയിൽ

രക്ത ഓട്ടം നിലച്ച് ഇരുകാലുകളും നിർജ്ജീവമായെന്നും ജീവൻ നില നിർത്താൻ അവ മുറിച്ചുമാറ്റണമെന്നും ഡോക്ടർമാർ അറിയിച്ചു.ഒടുവിൽ

കുടുബത്തിന് കൂട്ടായിട്ടെങ്കിലും ജീവിക്കാമെന്ന് കരുതി ഓപ്പറേഷന് ബാബു സന്നദ്ധത അറിയിക്കുകയും അങ്ങനെ കാലുകൾ മുറിച്ചു മാറ്റുകയും ചെയ്തു.

രണ്ടു വർഷത്തോളം നീണ്ട ചികിത്സയ്ക്കും ഓപ്പറേഷന് ശേഷമുള്ള തുടർ ചികിത്സയ്ക്കുമായി ഉണ്ടായിരുന്നതെല്ലാം വിറ്റു കടം വാങ്ങിയും ലക്ഷങ്ങൾ ചെലവായി. ബാബു ചെറിയ രീതിയിൽ ലോട്ടറിക്കച്ചവടവും ഭാര്യ കയർ ഫാക്ടറിയിൽ ജോലികൾക്കും പോകുന്നതുകൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. എന്നാൽ, ലക്ഷങ്ങളുടെ ബാദ്ധ്യത തീർക്കുന്നതിനും തുടർ ചികിത്സക്കും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനും ഇപ്പോൾ വലിയ പ്രയാസമാണ് കുടുംബം അനുഭവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബാബു കനിവിനായി കാക്കുന്നത്. എസ്.ബി ഐ മുഹമ്മ ശാഖയിലെ

ബാബുവിന്റെ ബാങ്ക് അക്കൗണ്ട് നമ്പർ: 67086219016. ഐ.എഫ്.എസ്.സി കോഡ്: SBI NOO70299.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL