മാവേലിക്കര: പുന്നമൂട് പബ്ലിക് ലൈബ്രറി മീഡിയ കൺവീനറും ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടറുമായ ഡി.പ്രദീപ് കുമാർ എഴുതിയ ശബ്ദതരംഗം, നിയമസഭാ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. തൃശൂർ ആകാശവാണിയുടെ ആദ്യ സ്റ്റാഫ് അനൗൺസറായ രാധാലക്ഷ്മി പത്മരാജൻ, തിരുവനന്തപുരം ആകാശവാണിയിലെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ട ട്രാൻസ്മിഷൻ എക്സിക്യൂട്ടീവുമാരായ സെവിൽ ജിഹാനും സന്ദീപ് സുരേഷിനും നൽകിയാണ് പ്രകാശനം നടത്തിയത്. ഡോ.എം.രാജീവ് കുമാർ പുസ്തകം പരിചയപ്പെടുത്തി. പ്രക്ഷേപണരംഗത്തെ ചരിത്രസ്രഷ്ടാക്കളായ 28 പേരെക്കുറിച്ചുള്ള ചരിത്ര ഗ്രന്ഥമാണ് ശബ്ദതരംഗം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |