
ചേർത്തല: അർത്തുങ്കൽ ദേവാലയ തിരുനാളിനോട് അനുബന്ധിച്ച് ചേർത്തല തെക്ക് പഞ്ചായത്തും കൃഷിഭവനും യുവകർഷകൻ സുജിത്തും ചേർന്ന് അർത്തുങ്കൽ ബസിലിക്ക ദേവാലയത്തിന്റെ സഹകരണത്തോടെ ഒരുക്കിയ ഫ്ളവർഷോ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ദേവാലയത്തിന് തെക്കുഭാഗത്ത് ഒന്നര ഏക്കറോളം സ്ഥലത്താണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം പച്ചക്കറിത്തോട്ടവും മീൻ കൃഷിയും,ഫുഡ് കോർട്ടും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,വൈസ് പ്രസിഡന്റ് നിബു എസ്.പത്മം,യുവകർഷകൻ സുജിത്ത്,സി.സി.അഗസ്റ്റിൻ ചാരങ്കാട്ട്,കൃഷി ഓഫീസർ മീലു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |