ഹരിപ്പാട്: ജില്ലായുവജന കേന്ദ്രവും തൃക്കുന്നപ്പുഴ അവളിടം ക്ലബും സംയുക്തമായി ദേശീയ യുവജന ദിനാചരണം നടത്തി.യുവജന ക്ഷേമ ബോർഡ് മെമ്പർ എസ്. ദീപു ഉദ്ഘാടനം ചെയ്തു. മനോജ് എരുമക്കാട് പ്രഭാഷണം നടത്തി.ക്വിസ് മത്സരത്തിൽ അലീഫ, മയൂഖ ജയൻ, മിസിരിയ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ്കുമാർ സമ്മാനദാനം നിർവ്വഹിച്ചു. യൂത്ത് കോഡിനേറ്റർ മുബാറക് പതിയാങ്കര അദ്ധ്യക്ഷത വഹിച്ചു. അവളിടം യുവതി ക്ലബ് പ്രസിഡന്റ് ആശ .എ, വി.ഇ.ഒ അരുൺകുമാർ,യൂത്ത് കോർഡിനേറ്റർ സുബി. എസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |