SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

കതിർമണ്ഡപങ്ങൾ കായൽത്തീരങ്ങളിൽ

kayal

ആലപ്പുഴ : കായൽ നെട്ടായങ്ങൾ കതിർമണ്ഡപങ്ങളാക്കുന്ന കല്യാണച്ചടങ്ങുകളാണ് കേരളത്തിൽ ഇപ്പോൾ ഫാഷൻ.

ഗ്രാമീണ കാഴ്ചകളുടെ പറുദീസയായ തണ്ണീർമുക്കത്തെ ബഡ്ജറ്റ് ഫ്രണ്ട്​ലിയായ കെ.ടി.ഡി.സിയുടെ കുമരകം ഗേറ്റ് വേ റിസോർട്ട് വധൂവരൻമാരുടെ ഇഷ്ട ലൊക്കേഷനായി. അടുത്ത മൂന്നുമാസത്തിനകം ഒമ്പത് വിവാഹങ്ങളും 18 വെഡിംഗ് നൈറ്റുകളും ബുക്കിംഗായി. മൂന്ന് ഡസനിലധികം പേർ വേദി അന്വേഷിച്ചെത്തിയിട്ടുമുണ്ട്.

മനോഹരമായ കായൽ കാഴ്ചകളും നാടൻ വിഭവങ്ങളും ആസ്വദിക്കാൻ പറ്റിയ ഇടമാണിത്. മൂന്നര ഏക്കറോളം വരുന്ന റിസോർട്ടിൽ ഹൽദി, സംഗീത് തുടങ്ങിയവ നടത്താൻ പ്രത്യേ ഇടമുണ്ട്. തുറന്ന വേദിയിൽ വിവാഹവും നടത്താം. താമസവും ഭക്ഷണവും ഉൾപ്പടെ ഇടത്തരം വിവാഹം മൂന്നര ലക്ഷം രൂപക്കുള്ളിൽ നടത്താൻ കഴിയും. ഉപയോഗിക്കുന്ന സൗകര്യങ്ങൾക്കനുസരിച്ച് റേറ്റ് കൂടും.25ന് മുകളിൽ ആളുകൾ ഉണ്ടെങ്കിൽ ബഫെ സൗകര്യം ചെയ്തു കൊടുക്കും. 34 റൂമുകളുണ്ട്.

കായൽ കാഴ്ചകളും നാടൻ വിഭവങ്ങളും

 സൈക്കിളിംഗിനും മീൻപിടിക്കാനും സൗകര്യം

 ബോട്ടിംഗിനും സൗകര്യമൊരുക്കി കൊടുക്കും

 കല്യാണങ്ങൾക്ക് മാത്രമല്ല ചെറിയ പാർട്ടികളും നടത്താം

 ഗെറ്റ് ടുഗദർ നടത്തുന്നവർക്ക് പ്രത്യേക പാക്കേജുകൾ

ചുരുങ്ങിയ ചെലവിലും പ്രകൃതി സൗഹൃദമായി വിവാഹം നടത്താമെന്നതാണ് നേട്ടം. ടെക്കികൾ ഉൾപ്പെടെ മലയാളികളും മറുനാട്ടുകാരുമായ പുതുതലമുറയ്ക്കിടയിൽ ഡെസ്റ്റിനേഷൻ വെഡിംഗ് തരംഗമായിട്ടുണ്ട്. കഴിഞ്ഞ സീസണേക്കാൾ ബുക്കിംഗാണ് ഇത്തവണയുണ്ടായത്

-ജോയിന്റ് ഡയറക്ടർ,

ടൂറിസം ‌‌ഡയറക്ട്രേറ്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL