ആലപ്പുഴ: 'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി പരിഹാര അദാലത്ത് ചെങ്ങന്നൂരിൽ ഇന്ന് നടക്കും. രാവിലെ10ന് ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ അലക്സ് വർഗീസ്, എ.ഡി.എം ആശ സി.എബ്രഹാം,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഹരിദാസ്, നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ്, നഗരസഭ കൗൺസിലർ വി.വിജി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |