SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

സംഘാടക സമിതി രൂപീകരണം ഇന്ന്

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന് ആലപ്പുഴ എസ്.ഡി കോളേജിൽ വിജ്ഞാന ആലപ്പുഴ തൊഴിൽമേള സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായുള്ള
സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എസ്.ഡി കോളേജ് ഓഡിറ്റോറിയത്തിൽ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്സ് വർഗീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിയ്ക്കും അനുസരിച്ചുള്ള തൊഴിലുകൾ ലഭ്യമാക്കുകയെന്നതാണ് വിജ്ഞാന ആലപ്പുഴ തൊഴിൽമേളയുടെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL