SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ബി.ജെ.പി സൗത്ത്, നോർത്ത് ജില്ലാ അദ്ധ്യക്ഷരായി സന്ദീപും ബിനോയിയും ചുമതലയേറ്റു

sandeep

ആലപ്പുഴ : ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റായി സന്ദീപ് വാചസ്പതിയും നോർത്ത് ജില്ലാ പ്രസിഡന്റായി പി.കെ ബിനോയിയും ചുമതലയേറ്റു. മാവേലിക്കര ടൗൺ ഹാളിൽ നടന്ന ചടങ്ങിലാണ് സന്ദീപ് വാചസ്പതി സ്ഥാനമേറ്റത്.

ചെങ്ങന്നൂർ ആലാ പെണ്ണുക്കരയിൽ കെ.വി രവീന്ദ്രക്കുറുപ്പിന്റെയും രത്നമ്മയുടെയും മകനായ സന്ദീപ് വാചസ്പതി ജേർണലിസത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്.

11 വർഷത്തോളം മാധ്യമ രംഗത്ത് സജീവമായിരുന്ന സന്ദീപ്

എട്ടാം വയസിൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെയാണ് പൊതു പ്രവർത്തന രംഗത്തെത്തിയത്. ബി.ജെ.പി സംസ്ഥാന മീഡിയാ സെൽ കൺവീനർ, സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംസ്ഥാന വക്താവാണ്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച സന്ദീപ് വചസ്പതി വലിയ ചുടുകാടിലെ രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി.

തിരുവനന്തപുരം കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന സബിതയാണ് ഭാര്യ. മക്കൾ: ജഗന്നാഥൻ, ജാതവേദൻ, സാവിത്രി.

താഴെത്തട്ടിൽ നിന്ന് അദ്ധ്യക്ഷ പദവിയിലേക്ക്

ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ചടങ്ങിലാണ് അഡ്വ.പി.കെ. ബിനോയ്

ചുമതലയേറ്റത്.സംസ്ഥാന വരണാധികാരി സി. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖലാ പ്രസി‌ഡന്റ് കെ. സോമൻ, മുൻ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചേർത്തല അന്ധകാരനഴിയിൽ കളത്തിൽ വീട്ടിൽ പരേതരായ പി.എൻ. കരുണാകരൻ-വാസന്തി ദമ്പതികളുടെ മകനാണ്. നിയമ ബിരുദം നേടിയശേഷം ചേർ‌ത്തല കോടതിയിൽ അഭിഭാഷകനായി. രണ്ടുതവണ പട്ടണക്കാട് ഗ്രാമ പഞ്ചായത്തംഗമായി. താഴെത്തട്ടുമുതൽ സംഘടനാ പ്രവർത്തനം നടത്തിയാണ് ജില്ലാ അദ്ധ്യക്ഷ പദവിയിലെത്തിയത്.
ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, അരൂർ - ചേർത്തല നിയോജകമണ്ഡലം പ്രസിഡന്റ് , 2007 - 2014 വരെ സ്റ്റേറ്റ് കൗൺസിൽ അംഗം, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയായ കെ.പി ഹൈമവതിയാണ് ഭാര്യ.
മക്കൾ : ലാൽ കൃഷ്ണ, ദയാനിധി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL