SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

അക്ഷയ നെയ് വിളക്കർച്ചന

fjfhbdl

മുഹമ്മ: കായിപ്പുറം അനന്തശയനേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അക്ഷയ നെയ് വിളക്കർച്ചന ഭക്തി സാന്ദ്രമായി . ഡോ. അശോകൻ പാരിപ്പള്ളി കൊല്ലം ഭദ്രദീപ പ്രകാശനം നടത്തി.
എല്ലാ വ്യാഴാഴ്ചകളിലും ക്ഷേത്രത്തിൽ നെയ് വിളക്കർച്ചനാ ചടങ്ങ് നടത്തുന്നുണ്ടെങ്കിലും വർഷത്തിൽ ഒരു തവണ മാത്രമാണ് അക്ഷയാ നെയ് വിളക്ക് നടത്തുന്നത്. ക്ഷേത്രവളപ്പ് മുതൽ കിഴക്ക് ആറാട്ടുകുളം വരെ ഭക്തർ നിറഞ്ഞിരുന്നു. ക്ഷേത്ര മേൽശാന്തി സതീശൻ കിഴക്കേ അറക്കലിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. കെ.എസ്.ആർ.ടി.സി പ്രത്യേക ബസ് സർവീസ് നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL