ആലപ്പുഴ : നബാർഡ് സഹായത്തോടെ ആലപ്പുഴയിലെ അർത്തുങ്കലിൽ മത്സ്യബന്ധന തുറമുഖം നിർമ്മിക്കാൻ 103.32കോടിരൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ബ്രേക്ക് വാട്ടർ നിർമ്മിക്കാൻ 58.55കോടി വിനിയോഗിക്കും. പുതിയ വാർഫ്,ലേലഹാൾ,കാന്റീൻ,ലോക്കർ റൂം,ശുചിമുറി,ജലവിതരണ സൗകര്യങ്ങൾ,ചുറ്റുമതിൽ,റോഡുകൾ,പാർക്കിംഗ് സ്ഥലം, നൂറ് ടൺ ശേഷിയുള്ള ഐസ് പ്ളാന്റ്, ഡ്രെഡ്ജിംഗ്, ഗ്രീൻബെൽറ്റ്, കുഴൽക്കിണർ എന്നിവയാണ് പദ്ധതിയിലുള്ളത്. 2027മാർച്ചിൽ നിർമ്മാണം പൂർത്തിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |