
അമ്പലപ്പുഴ: പോക്സോ കേസിലെ പ്രതി അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായി.
പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ കൊച്ചുതറ വീട്ടിൽ സുബിൻആണ് (33) അറസ്റ്റിലായത്. സൈക്കിളിൽ വരികയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി കൈക്ക് കയറി പിടിക്കുകയും അശ്ലീലം പറയുകയും ചെയ്‌തെന്ന പരാതിയിൽ അമ്പലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത് കേസിലാണ് അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, നൗഷാദ്, ബിബിൻദാസ്, ജോസഫ് ജോയ്, സിവിൽ പൊലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |