ആലപ്പുഴ: കെ.എസ്.ആർ.ടി.സി.യിൽ കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫ് നടത്തിയ ഇരുപത്തിനാല് മണിക്കൂർ പണിമുടക്ക് ജില്ലയിൽ ഹരിപ്പാട്. കായംകുളം ഡിപ്പോകളിൽ നിന്നുള്ള സർവീസുകളെ ബാധിച്ചു. മറ്റ് ഡിപ്പോകളിലെല്ലാം എംപാനൽ ജീവനക്കാരെ ഉപയോഗിച്ച് ബസുകൾ സർവീസിനിറക്കി. ദീർഘദൂര സർവീസുകൾ കാര്യക്ഷമമല്ലാതിരുന്നത് ജില്ലയിലേക്ക് ജോലിക്കെത്തുന്നവരെ വലച്ചു. ദീർഘദൂര സുപ്പർ ഫാസ്റ്റ് ബസുകളിൽ ചിലതാണ് പണിമുടക്കിനെ തുടർന്ന് സർവീസ് നടത്താതിരുന്നത്. ഇതേതുടർന്ന് യാത്രക്കാർ ടെയ്രിനിനെ ആശ്രയിച്ചു. വിവിധ ഡിപ്പോകളിൽ കോൺഗ്രസ് അനുകൂലസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഹരിപ്പാട് ഡിപ്പോയിൽ 16 സർവീസുകൾ മുടങ്ങി. 46 സർവീസുകളാണ് ദിവസേന ഹരിപ്പാട് നിന്നുള്ളത്. കായംകുളത്ത് ആകെയുള്ള 48 സർവീസുകളിൽ 20എണ്ണം മുടങ്ങി. ആലപ്പുഴ ഡിപ്പോയിൽ 67 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. 76 സർവ്വീസുകളാണിവിടെ നടത്താറുള്ളത്. ബസുകളെല്ലാം പതിവുപോലെ സർവീസ് നടത്തിയെന്ന് ഉദ്യോഗസ്ഥർർ പറഞ്ഞു. ആലപ്പുഴ ഡിപ്പോയിൽ 20 പേർ പണിമുടക്കിൽ പങ്കെടുത്തതായി ടി.ഡി.എഫ് അവകാശപ്പെട്ടു. ചേർത്തല ഡിപ്പോയിൽ ആകെയുള്ള 57 സർവീസും ഓപ്പറേറ്റ് ചെയ്തു. എടത്വാ ഡിപ്പോയിൽ 22 സർവീസും ഓപ്പറേറ്റ് ചെയ്തു. മാവേലിക്കര ഡിപ്പോയിൽ 30 സർവീസുകളിൽ 27 എണ്ണമാണ് ഓപ്പറേറ്റ് ചെയ്യാനായത്. ചെങ്ങന്നൂർ ഡിപ്പോയിൽ ആകെയുള്ള 44 സർവീസുകളിൽ 43 എണ്ണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |