മുഹമ്മ: സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ബൈക്കിലെത്തിയ മോഷ്ടാവിന്റെ ശ്രമം,സ്ത്രീയ്ക്ക് പരുക്ക്. കലവൂർ തകിടിവെളി വീട്ടിൽ അജിയ്ക്കാണ് (50) പരിക്കേറ്റത്. മാല മുക്കുപണ്ടമായിരുന്നു. എന്നാൽ സ്കൂട്ടറിൽ നിന്ന് വീണ പരിക്കേറ്റതിനെ തുടർന്ന് ചെട്ടികാട് ഗവ. ആശുപ്രതിയിൽ ചികിത്സ തേടി.മകന്റെ സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ കലവൂർ ബർണാഡ് ജംക്ഷന് കിഴക്കായിരുന്നു സംഭവം. മണ്ണഞ്ചേരി പൊലീസ് കേസെടുത്തു. ഇതേസമയം കൊമ്മാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവാണ് രണ്ടു യുവതികളുടെ സ്വർണമാല പൊട്ടിച്ചുകടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |