SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

ആരോഗ്യം ആനന്ദം

ambala

അമ്പലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്ത് സമ്പൂർണ ക്യാൻസർ വിമുക്തമാക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കമായി. ആരോഗ്യം ആനന്ദം എന്ന പേരിലാണ് ജനകീയ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാൻസർ ലക്ഷണം പ്രകടമായ സ്ത്രീകൾ വിവരം ആശാ വർക്കർമാരെ അറിയിച്ചാൽ ഡോക്ടർമാരെത്തി പരിശോധിക്കുകയും ആവശ്യമായ പരിശോധനകൾ തികച്ചും സൗജന്യമായി നടത്തുകയും ചെയ്യും. പുറക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ. വി.എസ്.ജിനു രാജ് അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, പഞ്ചായത്തംഗങ്ങളായ ശ്രീദേവി, മനോജ്, സുഭാഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL