SignIn
Kerala Kaumudi Online
Saturday, 24 October 2026 5.52 AM IST

പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്: രണ്ടാംഘട്ടം

ആലപ്പുഴ:വേമ്പനാട് കായൽ പുനരുജ്ജീവനവും സംരക്ഷണവും ലക്ഷ്യമിട്ടുള്ള പ്ലാസ്റ്റിക് വിമുക്ത വേമ്പനാട് ക്യാമ്പയിൻ രണ്ടാം ഘട്ടം ഏഴിന് നടക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. അരൂർ, എഴുപുന്ന, കോടംത്തുരുത്ത്, കുത്തിയതോട്, പട്ടണക്കാട്, കടക്കരപ്പളളി, തുറവൂർ, വയലാർ, പുളിങ്കുന്ന്, നീലംപേരൂർ, കാവാലം, ചമ്പക്കുളം , നെടുമുടി, വെളിയനാട്, രാമങ്കരി, മുട്ടാർ, എടത്വ, തലവടി, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മെഗാ ക്ലീനിംഗ് നടക്കുക. വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 'പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്' മെഗാ ക്യാമ്പയിൻ നടന്നുവരികയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL