ആലപ്പുഴ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിൽ ജില്ലയിലെ മികച്ച സ്ഥാപനങ്ങളെ /ഓഫീസുകളെ കണ്ടെത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൈവ, അജൈവ മാലിന്യ സംസ്‌കരണം, ദ്രവമാലിന്യസംസ്‌കരണം, ഗ്രീൻ പ്രോട്ടോകോൾ, പൊതുശുചിത്വം, ടോയ്ലറ്റ് സൗകര്യം എന്നിവ പരിഗണിച്ചാണ് തിരഞ്ഞെടുക്കുന്നത്. അപേക്ഷകൾ 15ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ലഭിക്കണം. ശുചിത്വ മിഷൻ ജില്ലാ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ മെയിൽ മുഖേനയോ അപേക്ഷ നൽകാവുന്നതാണ്. വിലാസം: ജില്ലാ കോർഡിനേറ്റർ, ശുചിത്വ മിഷൻ, കളക്ട്രേറ്റ്, ആലപ്പുഴ. മെയിൽ: dsmalappuzha@gmail.com. ഫോൺ: 0477-2253020.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |