SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

മുഹമ്മ ബസ് സർവീസുകൾ മണ്ണഞ്ചേരിയിലേക്ക് നീട്ടണം

മുഹമ്മ : മണ്ണഞ്ചേരി - മുഹമ്മ റൂട്ടിലെ കടുത്ത യാത്രാദുരിതം പരിഹരിക്കാൻ മുഹമ്മയിൽ അവസാനിക്കുന്ന ബസ് സർവീസുകൾ മണ്ണഞ്ചേരിയിലേക്ക് നീട്ടണമെന്ന് മണ്ണഞ്ചേരി ഡെവലപ്മെന്റ് ഫോറം ആവശ്യപ്പെട്ടു. ചേർത്തലയിൽ നിന്നും മുഹമ്മയിൽ എത്തി അവസാനിക്കുന്ന കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസ് സർവീസുകൾ മണ്ണഞ്ചേരിയിലേക്ക് നീട്ടിയാൽ മുഹമ്മ, ചേർത്തല ഭാഗത്തേക്കുള്ള പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാനാകുമെന്നും ഫോറം ഭാരവാഹികൾ പറഞ്ഞു.

ഫോറം പ്രസിഡന്റ് ഇ.എ.പരീത് കുഞ്ഞ് ആശാൻ അദ്ധ്യക്ഷത വഹിച്ചു.എസ്. മുഹമ്മദ് ബഷീർ, ഷമീർ നരിക്കാട്, നൗഷാദ് വരമ്പിനകം, നാസർ കുണ്ടത്തിൽ, മാഹിൻ കണ്ടത്തിൽ, ബി. നിസാർ, സിയാദ് തോപ്പിൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL