
ആലപ്പുഴ: വലിയകുളം ത്രിവേണി ബോയ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച ത്രിദിന എം.എൽ.എ ഫ്ലഡ് ലൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു. സമാപനസമ്മേളന ഉദ്ഘാടനവും, ടൂർണ്ണമെന്റിലെ വിജയികൾക്കുള്ള സമ്മാനദാനവും നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ നിർവ്വഹിച്ചു. ക്ലബ് രക്ഷാധികാരി വി.ജി.വിഷ്ണു അദ്ധ്യക്ഷനായി. ഹോക്കി അസോസിയേഷൻ സെക്രട്ടറി സി.ടി.സോജി, മുനിസിപ്പൽ കൗൺസിലർ ബി.നസീർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി.കെ.നാസറുദ്ദീൻ സ്വാഗതവും, സെക്രട്ടറി എം.എസ്.ഷെരീഫ് നന്ദിയും പറഞ്ഞു. ചേർത്തല ചെത്തിക്കാടൻസ് ക്രിക്കറ്റ് ക്ലബ്ബിനെ തോൽപ്പിച്ച് ഓച്ചിറ ഈഗിൾസ് ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |