SignIn
Kerala Kaumudi Online
Thursday, 22 October 2026 12.59 PM IST

ഡാനലിന്റെ കാൻവാസിൽ നിറയും നാടും നാട്ടാരും

jmcjdj

മുഹമ്മ : നാടിന്റെയും നാട്ടുകാരുടെയും ചിത്രങ്ങൾ വരച്ച് നാടിന്റെ ഓമനയായി മാറി ഭിന്നശേഷിക്കാരനായ ഏഴാം ക്ലാസ് വിദ്യാർത്ഥി. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ ഡാനൽ എം.സെൽവാണ് തന്റെ കരവിരുതിൽ വിസ്മയം സൃഷ്ടിക്കുന്നത്.

കേൾവിക്കുറവുള്ളതിനാൽ സ്ക്കൂളിലിരുന്നുള്ള പഠനം ബുദ്ധിമുട്ടായതിനാൽ വീട്ടിലിരുന്നാണ് പഠിക്കുന്നത്. ചിത്രരചനയിലാണ് ഡാനലിന് കൂടുതൽ കമ്പം. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളും തൊഴിലുറപ്പ് തൊഴിലാളികളും സൈക്കിളുകാരനും ചൂണ്ടക്കാരനും മത്സ്യത്തൊഴിലാളിയും എല്ലാം ഡാനലിന്റെ കാൻവാസിൽ നിറയും. സർവ്വോദയപുരം അറുകൊല പുന്നച്ചുവട് ബ്രദേഴ്സിന്റെ കലാപരിപാടികൾ നടക്കുന്നതിനിടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി സംഗീത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, പി.പി.ചിത്തരഞ്ജൻ എ.എൽ.എ , പരേതനായ ഡി.വൈ.എഫ്. ഐ നേതാവ് കെ.ടി.മാത്യു, അഭയൻ കലവൂർ എന്നിവരുടെ ചിത്രങ്ങൾ വരച്ചു നൽകി. തുടർന്ന് ഡാനലിനെ വേദിയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അനുമോദിച്ചിരുന്നു.

രണ്ടു വർഷം മുമ്പാണ് ചിത്ര കലാപഠനം ആരംഭിച്ചത്. മഹേഷ് സർവ്വോദയപുരമാണ് അദ്ധ്യാപകൻ .

കഴിഞ്ഞദിവസം ജില്ലാ കളക്ടറുടെ ചിത്രം വരച്ച് അദ്ദേഹത്തിന് നേരിട്ട് സമ്മാനിച്ചിരുന്നു.

ഡയറി നൽകിയാണ് ഡാനലിനെ കളക്ടർ അനുമോദിച്ചത്. സെൽവൻ ആന്റണിയുടെയും ജിൻഷിമോളുടെയും മകനാണ് ഡാനൽ.സഹോദരൻ : ഡാസിൽ എം.സെൽവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL