ഹരിപ്പാട്: സംസ്ഥാന സർക്കാർ ലൈഫ് ഗുണഭോക്താക്കളെ വഞ്ചിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10ന് ഹരിപ്പാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് കോൺഗ്രസ് മാർച്ചും ധർണയും നടത്തും. ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കലേക്കും മാർച്ച് ധർണ്ണയും നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഹരിപ്പാട്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കും മാർച്ച് ധർണ്ണയും സംഘടിപ്പിച്ചിട്ടുള്ളത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ച് നാരകത്തറയിൽ നിന്നും, മുതുകുളം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മാർച്ച് മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റുമാരായ ജോൺ തോമസും ഷംസുദ്ദീൻ കായിപ്പുറവും അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |