
മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിലെ പൊന്നാട് പെരുന്തുരുത്തുകരി പാടശേഖരത്തിൽ നബാർഡ് സഹായത്തോടെ ആറേകാൽ കോടി ചെലവിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പി. പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ,ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ് , പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി. അജിത്കുമാർ, ചീഫ് എഞ്ചിനീയർ ശ്രീകലാ സി.കെ ,പി.എ. ജുമൈലത്ത് , പി.എ. സബീന, എം .വി. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |