SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 AM IST

കുടുംബക്ഷേമ ഉപകേന്ദ്രം

photo

ചാരുംമൂട് : എൻ.ആർ.എച്ച്.എം ഫണ്ട് ഉപയോഗിച്ച് താമരക്കുളം ടൗൺ വാർഡിൽ പബ്ലിക് മാർക്കറ്റിന്റെ ഭാഗമായുള്ള സ്ഥലത്ത് നിർമ്മിക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രത്തിന് തറക്കല്ലിട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണു തറക്കല്ലിടീൽ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അർ.ദീപ, ദീപ ജ്യോതിഷ് , വാർഡ് മെമ്പർ ആത്തുക്കാ ബീവി, പഞ്ചായത്തംഗങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടികളുടെയും - സംഘടനകളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. താമരക്കുളം 7-ാം വാർഡിൽ ഇതേ ഫണ്ടിൽ നിന്നും മറ്റൊരു ഉപകേന്ദ്രത്തിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL