ഹരിപ്പാട്: കാർഷിക മേഖലയെ പരിഗണിക്കാതെ കർഷകരുടെ നട്ടെല്ലൊടിച്ച ബഡ്ജറ്റാണ് സംസ്ഥാന സർക്കാരിന്റെതെന്ന് സ്വതന്ത്ര കർഷക സംഘം ആരോപിച്ചു. 150 കോടി രൂപയാണ് നെൽ കാർഷിക മേഖലയ്ക്ക് വക കൊള്ളിച്ചത്. ഇത് എന്തിന് ചെലവഴിക്കാനാണെന്ന് വക തിരിച്ച് പ്രഖ്യാപിക്കണം. ജില്ലാ പ്രസിഡന്റ് സിയാർ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. എൻ.ആർ രാജ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മഷ്ഹൂർ പൂത്തറ , ട്രഷറർ എ.എം നിസാർ വീയപുരം, എൻ.എ ജബ്ബാർ, സ്വാലിഹ് തകഴി എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |