
കുട്ടനാട്: കാവാലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ.പി.നടേശന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പ്രൊഫ .എം. ജി.രാജഗോപാലൻ അദ്ധ്യക്ഷനായി. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ജേക്കബ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കെ.പി സുരേഷ്, സജി ജോസഫ്, ജോസഫ് ചേക്കോടൻ, തങ്കച്ചൻ വാഴച്ചിറ, സി.വി .രാജീവ്, റോഫിൻ കാവാലം, പി. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |