
ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ നവീകരിച്ച എൻ.എച്ച് - കുഴിപ്പോട്ട് റോഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ അംഗം ആർ.റിയാസ് അനുവദിച്ച 10 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്തിന്റെ 5 ലക്ഷം രൂപയും ചേർത്താണ് റോഡ് നവീകരിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ റോഡ് ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ഗ്രാമ പഞ്ചായത്തംഗം ധനലക്ഷ്മി, വി.കെ.ഉല്ലാസ്, കെ.വി. രതീഷ്, ബി.സിതൻ, പി.ആർ.ചിദംബരൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |