മുഹമ്മ: ചലഞ്ചേഴ്സ് ക്ലബ്ബ് മുഹമ്മയുടെയും മുഹമ്മ സി.എച്ച്. സി യുടെയും കായിപ്പുറം ആയുർവേദ യോഗ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ ചലഞ്ചേഴ്സ് നഗറിൽ യോഗ ക്ലാസ് ആരംഭിച്ചു. ഡോ. സെലീന നേതൃത്വം നൽകി. സ്ത്രീകളിലെ ക്യാൻസർ മുൻകൂട്ടി അറിയുവാനും രോഗം തിരിച്ചറിഞ്ഞവർക്ക് ചികിത്സ നൽകുന്നതിനുമുള്ള ബോധവൽക്കരണ ക്ലാസ് രാസ്വി വിപിൻ അവതരിപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് സി.ആർ. ഷാജി അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുനിമോൻ സംസാരിച്ചു. ട്രഷററും മുഹമ്മ സി,എച്ച് .സി സ്റ്റാഫും ആയ സെലിൻ എം. എ ചടങ്ങിന് നന്ദി പറഞ്ഞു. ദിവസവും രാവിലെ 5.30 ന് യോഗ പരിശീലനം ക്ലബ്ബിൽ നടക്കും. താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |