മാവേലിക്കര- സംസ്ഥാന ബഡ്ജറ്റിൽ പെൻഷൻകാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര ട്രഷറിയിലേക്ക് മാർച്ച് നടത്തി. ജില്ലാ ഉപാദ്ധ്യക്ഷൻ പി.എം.ഷെറീഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻഡ് ജി.പ്രസന്നൻ പിള്ള അദ്ധ്യക്ഷനായി. നസീർസീദാർ, ശശിധരപണിക്കർ, തുളസീഭായി, രമേശ് കുമാർ, രമണി, ഗോപാലകൃഷ്ണൻ, തോമസ് ഉമ്മൻ, സുരേഷ് ബാബു, ജനാർദ്ദനൻ നായർ, കുമാരി, കൃഷ്ണകുമാർ, സ്വർണമ്മ, നന്ദനൻ, വിജയകുമാരി, സലീന തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |