
കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എരുവ ചാരുംമൂട്ടിൽതറയിൽ ത്രീഡി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെ (24) നെ കാപ്പാ നിയമപ്രകാരം നാടു കടത്തി.
കായംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുതലായ കേസുകളിൽ പ്രതിയാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിലാണ് ഇയാൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |