
ആലപ്പുഴ : പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ സ്മൃതിദിനത്തോടനുബന്ധിച്ചു ആലപ്പുഴ ദീൻദയാൽ ഭവനിൽ
നടന്ന അനുസ്മരണ ചടങ്ങ് ബി.ജെ.പി ജില്ലാ നോർത്ത് അദ്ധ്യക്ഷൻ അഡ്വ.പി.കെ.ബിനോയ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.കെ.വാസുദേവൻ, അരുൺ അനിരുദ്ധൻ, ടി.കെ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന മാനവ ദർശനം എന്ന സമഗ്രമായ ദർശനം നൽകിയ മഹാത്മാവാണ്
ദീൻദയാൽജിയെന്നും ആ സങ്കല്പത്തിൽ അധിഷ്ഠിതമായ ഭരണക്രമമാണ് നരേന്ദ്രമോദി നടപ്പിലാക്കുന്നതെന്നും അഡ്വ.പി.കെ.ബിനോയ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |