SignIn
Kerala Kaumudi Online
Saturday, 24 October 2026 3.53 AM IST

വാഹന നികുതി അദാലത്ത് ഇന്ന്

ആലപ്പുഴ: ചെങ്ങന്നൂർ സബ് ആർ.ടി ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ച എല്ലാ വിഭാഗം വാഹനങ്ങൾക്കുമായി ഇന്ന് 10 മുതൽ 4 വരെ സബ് ആർ.ടി ഓഫീസിൽ അദാലത്ത് നടത്തും. അദാലത്തിൽ പങ്കെടുക്കുന്ന വാഹന ഉടമകൾ 200 രൂപ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട മാത്യകയിലുള്ള സത്യവാങ്മൂലം സമർപ്പിക്കണം. നികുതി കുടിശ്ശികയിൽ തീർപ്പുകൽപ്പിക്കുന്നതിന് സർക്കാരിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെട്ട് വാഹനത്തിന്റെ നികുതിയിൽ ഗണ്യമായ ഇളവ് നേടാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL