ആലപ്പുഴ: പകുതി വിലയ്ക്ക് സ്ത്രീകൾക്ക് സ്കൂട്ടർ വാഗ്ദനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. ആലപ്പുഴ, ചേർത്തല, കായംകുളം ഡിവൈ.എസ്.പി മാരുടെ പരിധിയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി പരാതികളാണ് ലഭിച്ചത്.
സ്കൂട്ടർ, ലാപ്ടോപ്പ്, തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, വാട്ടർടാങ്ക് എന്നിവ വാഗ്ദാനം ചെയ്ത് കുടുംബശ്രീ വഴി സ്ത്രീകളെ സമീപിച്ചായിരുന്നു തട്ടിപ്പ്. 1.20 ലക്ഷം രൂപയുടെ സ്കൂട്ടറുകൾക്ക് 55,000 രൂപ നൽകിയാൽ മതിയെന്നായിരുന്നു വാഗ്ദാനം. മുതുകുളത്ത് സീഡ് സൊസൈറ്റി എന്ന പേരിലാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിന്റെ പ്രധാന കണ്ണിയായ അനന്ത കൃഷ്ണനെ മൂവാറ്റുപുഴയിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |