SignIn
Kerala Kaumudi Online
Saturday, 24 October 2026 1.43 AM IST

ബോധവത്കരണ സെമിനാർ

ആലപ്പുഴ: സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.
ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോഗിക്കമെന്നും സൈബർ തട്ടിപ്പ്, വെർച്വൽ അറസ്റ്റ് പോലുള്ള കെണികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും കളക്ടർ പറഞ്ഞു. തുടർന്ന് സുരക്ഷിതമായ ഇന്റർനെറ്റിന്റെ ഉപയോഗം എന്ന വിഷയത്തിൽ ഡി.ആർ.എം ബ്ലിസി മോൾ ക്ലാസ്സെടുത്തു. ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) സി.പ്രേംജി, എൻ.ഐ.സി ഡിസ്ട്രിക്ട് ഇൻഫർമാറ്റിക്സ് അസോസിയേറ്റ് നിധിൻ.കെ.സതീഷ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ ജില്ലയിലെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL