കായംകുളം : ചേരാവള്ളിയിൽ റെയിൽവേ കോൺട്രാക്ട് ജോലിക്കായി വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏൽപ്പിച്ച് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തമിഴ്നാട് കന്യാകുമാരി സ്വദേശിയും ചേരാവള്ളിയിൽ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ വൈസിലിനെ തട്ടിക്കൊണ്ടുപോയത്. കേസിലെ ഒന്നാംപ്രതി കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായ പെരിങ്ങാല കൊച്ചാലുംമൂട്ടിൽ പടീറ്റതിൽ മുഹമ്മദ് ഇബ്നു സിരീൻ, രണ്ടും മൂന്നും പ്രതികളായ കീരിക്കാട് മലമേൽഭാഗം കാട്ടുപറമ്പിൽ വീട്ടിൽ മാഹിൻ, കണ്ടല്ലൂർ പുതിയവിള പ്ലാക്കീഴിൽ പുത്തൻവീട്ടിൽ ആഷിക്ക് എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
ചേരാവള്ളിയിലെ വാടകവീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി കത്തി ഉപയോഗിച്ച് മുറിവേൽപ്പിച്ച് പഴ്സ് തട്ടിയെടുക്കുകയും വൈസിലിന്റെ മൊബൈൽ ഫോൺ ബലമായി പിടിച്ച് വാങ്ങി ഭീഷണിപ്പെടുത്തി പിൻ നമ്പർ വാങ്ങി ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്നും പിൻവലിക്കുകയുമായിരുന്നു. പ്രതികൾ കായംകുളം എസ്.ബി.ഐ എ.ടി.എമ്മിൽ നിന്നും വൈസിലിന്റെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |