
ആലപ്പുഴ: വൺ ട്രസ്റ്റ് നടത്തിയ അഖില കേരള നമ്പൂതിരീസ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ കൊമ്പൻസ് ഓഫ് പാടലീപുത്ര ജേതാക്കളായി. അയോദ്ധ്യ വാരിയേഴ്സിനെ ആറു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്.
ടൂർണമെന്റിനോടാനുബന്ധിച്ചു കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ ഫാംറൈസ് പുരസ്കാരത്തിന് പി.കെ.ചന്ദ്രൻ അർഹനായി. സമാപന സമ്മേളനത്തിൽ ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, ട്രഷറർ സന്തോഷ് കുമാർ, വൈദ്യരത്നം ഗ്രൂപ്പ് ഡയറക്ടർ അഷ്ടവൈദ്യൻ ഇ.ടി.യദു നാരായണൻ മൂസ്, ഡോ.കൃഷ്ണൻ നമ്പൂതിരി, മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, പന്തൽ രവി നമ്പൂതിരി, കൃഷ്ണദാസ് മൂർക്കന്നൂർ, ഉമേഷ് കൃഷ്ണ എന്നിവർ പ്രസംഗിച്ചു. എസ്.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |