
മാന്നാർ: പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അമ്മാൾകുട്ടി സണ്ണിയെ മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. അനുമോദന സമ്മേളനം കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സുജിത് ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. രാധേഷ് കണ്ണന്നൂർ, തോമസ് ചാക്കോ, സണ്ണി കോവിലകം, അഡ്വ.ഡി.നാഗേഷ് കുമാർ, മധുപുഴയോരം, സണ്ണി കോവിലകം, ഹരികുമാർ മൂരിത്തിട്ട, സജീവ് വെട്ടിക്കാട്, തോമസ്കുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി, തമ്പി കൗണടിയിൽ, അജിത്ത് പഴവൂർ, റ്റി.കെ ഷാജഹാൻ, റ്റി.എസ് ഷെഫീക്ക്, പ്രദീപ് ശാന്തിസദൻ, വി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |