SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

ഉപകരണങ്ങളുടെ പ്രദർശനം

ambala

അമ്പലപ്പുഴ: തകഴി ശിവശങ്കരപ്പിള്ള മെമ്മോറിയൽ ഗവ. യു. പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പഴയകാല ഗൃഹ - കാർഷിക ഉപകരണങ്ങളുടെ പ്രദർശനം "പുനർജ്ജനി 2025" എന്ന പേരിൽ സംഘടിപ്പിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ വി .കെ. തങ്കപ്പനെ ആദരിച്ചു. എസ്.എം.സി ചെയർ പേഴ്സൺ രശ്മി അദ്ധ്യക്ഷയായി. അദ്ധ്യാപിക കെ. സിന്ധു വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മദൻലാൽ സന്ദേശം നൽകി. തലവടി എ.ഇ.ഒ കെ. സന്തോഷ് , വാർഡ് മെമ്പർ മിനി സുരേഷ്, ഡി.ബി.എച്ച്.എസ് എച്ച്.എം യു. പ്രഭ , സീനിയർ അദ്ധ്യാപകൻ ജോൺ മർക്കോസ് എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപിക ഗീതാകുമാരി സ്വാഗതവും, സീനിയർ അദ്ധ്യാപകൻ കെ.എ. നൈസാം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL