
ആലപ്പുഴ:ജില്ലാപഞ്ചായത്തിന്റെ വികസന-ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും ഭരണ നിർവഹണവും പഠിക്കാൻ ജാർഖണ്ഡിലെ 24 ജില്ലാ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥ സംഘം ജില്ലാ പഞ്ചായത്ത് സന്ദർശിച്ചു. ജാർഖണ്ഡിലെ ഡിയോഗർ ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ രൺബീർ കുമാർ സിംഗിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണെത്തിയത്. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും ചുമതലകൾ തുടങ്ങിയവ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |