
ആലപ്പുഴ:കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശിൽപ്പശാല സംഘടിപ്പിച്ചു.ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാർ അദ്ധ്യക്ഷനായി. അസി. എക്സൈസ് കമ്മീഷണർ വി.പി.സിബി,കെ.എസ്.ഇ.എസ്.എസംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.ശ്രീജിത്ത്,സംസ്ഥാന കമ്മിറ്റി അംഗം വി.ബെന്നി മോൻ, ജില്ലാ ട്രഷറർ പി.എച്ച്.പ്രവീൺകുമാർ,വൈസ് പ്രസിഡന്റ് ആർ.ജയദേവ് എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി പി.ഡി.കലേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.അരുൺ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |