ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തകഴി യൂണിറ്റിന്റെ 33ാമത് വാർഷിക സമ്മേളനം തകഴി സെൻട്രൽ എസ്.എൻ.ഡി.പി യോഗം ഹാളിൽ കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റിയംഗം പി.എസ്.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആർ.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. തകഴി പഞ്ചായത്ത് പ്രസിഡന്റ് അജയകുമാർ, കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എസ്.അരവിന്ദൻ, ജില്ലാ രക്ഷാധികാരി കെ.ജി.ലളിതഭായി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.മോഹൻദാസ് (പ്രസിഡന്റ്), കെ.എൻ.വിജയകുമാർ (സെക്രട്ടറി), ടി.ഉണ്ണികൃഷ്ണൻ (ഖജാൻജി) എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപത്തിയൊന്നംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |