SignIn
Kerala Kaumudi Online
Saturday, 24 October 2026 5.50 PM IST

മദ്യനിരോധനം ഏർപ്പെടുത്തി

ആലപ്പുഴ:കാവാലം ഗ്രാമപഞ്ചായത്ത് വാർഡ് മൂന്നിലും (പാലോടം നിയോജക മണ്ഡലം),മുട്ടാർ ഗ്രാമപഞ്ചായത്ത് വാർഡ് മൂന്നിലും (മിത്രക്കരി ഈസ്റ്റ് നിയോജകമണ്ഡലം) ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ 22ന് വൈകിട്ട് ആറു മുതൽ 24ന് വൈകിട്ട് ആറു വരെയും വോട്ടെണ്ണൽ ദിനമായ 25ന് കാവാലം ഗ്രാമപഞ്ചായത്ത് കാര്യാലയം, മുട്ടാർ ഗ്രാമപഞ്ചായത്ത് കാര്യാലയം എന്നീ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ രണ്ടു കിലോമീറ്റർ ചുറ്റളവിലും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടു.ഉത്തരവ് ലംഘിക്കുന്ന ലൈസൻസികൾക്കെതിരെ കേരള അബ്ക്കാരി നിയമം വകുപ്പ് 54 പ്രകാരം നടപടികൾ സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL