ആലപ്പുഴ : വേനൽക്കാലമെത്തും മുമ്പേ ചൂട് കനത്തതോടെ കരിക്ക് , പന നൊങ്ക്, പഴ വിപണി പതിവിലും നേരത്തേ ഉഷാറിലായി. തണ്ണിമത്തനും പൊട്ടുവെള്ളരിയുമാണ് താരങ്ങൾ. കർണ്ണാടക, തമിഴ്നാട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് ലോഡുകണക്കിന് തണ്ണിമത്തൻ ജില്ലയിലെത്തുന്നത്. മധുരമുള്ളതും കുരുഇല്ലാത്തതുമായ കിരൺ ഇനത്തിലുള്ള തണ്ണിമത്തനോടെയാണ് ആവശ്യക്കാർക്ക് കൂടുതൽ പ്രിയം.
ഓറഞ്ച്, ആപ്പിൾ, മുന്തിരി, പൈനാപ്പിൾ, മാതളം, പപ്പായ എന്നിവയുടെ കച്ചവടവും വർദ്ധിച്ചു. തമിഴ്നാട്ടിൽ നിന്ന് കരിക്കും പനം നൊങ്കും എത്തുമ്പോൾ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ എത്തുന്നത്. കഞ്ഞിക്കുഴി, തൃശ്ശൂർ, പാലക്കാട്, നെടുമ്പാശ്ശേരി, മാഞ്ഞാലി, കൊടുങ്ങല്ലൂർ തുടങ്ങിയ ഇടങ്ങളിലെ പാടങ്ങളിലാണ് പൊട്ടുവെള്ളരി കൃഷി ചെയ്യുന്നുണ്ട്. വേനൽച്ചൂടിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
സംസ്ഥാനത്ത് തേങ്ങയ്ക്ക് വില കൂടിയതിനാൽ നാടൻ കരിക്ക് കിട്ടാനില്ല. തമിഴ്നാട്ടിൽ നിന്നാണ് കരിക്ക് കൂടുതലായി എത്തുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ലോറികളിൽ എത്തിക്കുന്ന പന നൊങ്ക് ഇടനിലക്കാർ പലയിടങ്ങളിലെ കച്ചവടക്കാർക്ക് ഇറക്കിക്കൊടുക്കും. ഒരു കുലയിൽ പത്ത് മുതൽ പതിനഞ്ച് വരെ നൊങ്കുകൾ കാണും. ഒന്നിന് 10 മുതൽ 15 രൂപ വരെയുള്ള നിരക്കിലാണ് പാതയോരത്തെ വില്പന.
പ്രിയം കരിക്കും നൊങ്കും
ജ്യൂസുകളേക്കാൾ ജനത്തിന് പ്രിയം കരിക്കും നൊങ്കും
സംസ്ഥാനത്ത് ഇത്തവണ നാടൻ കരിക്കിന്റെ ലഭ്യതയിൽ വലിയ കുറവ്
പന നൊങ്കിന് ആവശ്യക്കാരുടെ എണ്ണം വളരെ കൂടിയതായി കച്ചവടക്കാർ
ഇടനിലക്കാരാണ് തമിഴ്നാട്ടിൽ നിന്ന് നൊങ്ക് ജില്ലയിലേക്ക് എത്തിക്കുന്നത്
ദാഹശമനി എന്നതിലുപരി ശരീരത്തിന് ഉണർവ് നൽകുന്നതാണ് നൊങ്ക്
വില
പനനൊങ്ക്: ₹20 (ഒന്നിന്)
കരിക്ക് : ₹40-50 (ഒന്നിന്)
പൊട്ടുവെള്ളരി : ₹50(കിലോക്ക്)
പഴങ്ങളുടെ വില രൂപയിൽ (കിലോയ്ക്ക്)
തണ്ണിമത്തൻ..........25
കിരൺ................... 35
ആപ്പിൾ (സാദ)..... 280
ആപ്പിൾ പച്ച.......... 300
മാതളം................... 260
ഞാലി..................... 65-50
മുന്തരി (സാദ)...... 120
മുന്തരി പച്ച........... 140
മുന്തിരി കറുപ്പ്...... 160
ഓറഞ്ച്.................. 160
പേരക്ക.................. 130
കൈതച്ചക്ക.......... 70
പപ്പായ................... 60
ഏത്തക്ക................80
ഷമാം..................... 100
മുസാമ്പി.............. 160
ജ്യൂസ് വില
പൊട്ടുവെള്ളരി...........40
തണ്ണിമത്തൻ............35
മിക്സഡ്......................65
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |