
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി മാരാരിക്കുളം മണ്ഡലം സ്വാഗതസംഘം രൂപീകരിച്ചു. ആര്യാട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കൗൺസിലംഗം ജി. കൃഷ്ണ പ്രസാദ് അദ്ധ്യക്ഷനായി.ജില്ലാസെക്രട്ടറി ടി.ജെ.ആഞ്ചലോസ് സമ്മേളന പരിപാടികൾ വിശദീകരിച്ചു.ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി. സത്യനേശൻ, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, ജില്ലാ എക്സിക്യുട്ടീവംഗം ആർ.സുരേഷ്, മണ്ഡലം സെക്രട്ടറി ആർ.ജയസിംഹൻ എന്നിവർ സംസാരിച്ചു.ജി.കൃഷ്ണപ്രസാദ് ചെയർമാനായും ആർ.ജയസിംഹൻ ജനറൽ കൺവീനറായുംസ്വാഗതസംഘംരൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |