
ആലപ്പുഴ: രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8ന് വനിതാദിനാഘോഷം സംഘടിപ്പിക്കും.സംഘാടകസമിതി രൂപീകരണ യോഗം ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് സാദിക് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ അദ്ധ്യക്ഷയായി. ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗിരീഷ് ഇലഞ്ഞിമേൽ, ജി.ശശിധരപ്പണിക്കർ,മോഹൻ സി.അറവന്തറ,മഹിളാ ജനത ജില്ലാ പ്രസിഡൻ്റ് എസ്.സ്മിത,മഹിളാ ജനത സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ഉഷാകുമാരി,ജെ.ശ്രീകല,സി.പത്മ,ആർ.ജെ.ഡി ജില്ലാ വൈസ് - പ്രസിഡൻ്റ് ആർ.പ്രസന്നൻ,ജില്ലാ കമ്മിറ്റിയംഗം അജിത് ആയിക്കാട്, പി.എസ്.മുജീബ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:സാദിക് എം.മാക്കിയിൽ (ചെയർമാൻ),ആർ.ഉഷാകുമാരി (ജനറൽ കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |