SignIn
Kerala Kaumudi Online
Saturday, 24 October 2026 5.57 AM IST

കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

photo

ആലപ്പുഴ: നെൽകർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെൽ കർഷക സംരക്ഷണസമിതി ഭാരവാഹികൾ കേന്ദ്രമന്ത്രി അഡ്വ. ജോർജ് കുര്യന് നിവേദനം നൽകി.കേന്ദ്രം അനുവദിക്കുന്ന എം.എസ്.പി ആനുകൂല്യം കാലതാമസം കൂടാതെ കർഷകരുടെ അക്കൗണ്ടിൽ എത്തുന്നതിന് വേണ്ടിയിട്ടുള്ള നടപടി സ്വീകരിക്കണമെന്നും രണ്ടാം വിശാല കുട്ടനാട് പാക്കേജ് അനുവദിക്കണമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.രക്ഷാധികാരി കൃഷ്ണപ്രസാദ്, ജനറൽ സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, വൈസ് പ്രസിഡന്റ് മാരായ ലാലിച്ചൻ പള്ളിവാതുക്കൽ, പി.വേലായുധൻ നായർ,സെക്രട്ടറിമാരായ ജി.സൂരജ്,സുഭാഷ് പറമ്പിശ്ശേരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL