ആലപ്പുഴ: ഓരു വെള്ളത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്യണമെന്ന് സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃസമ്മേളനം ആവശ്യപ്പെട്ടു. തണ്ണീർമുക്കം, തോട്ടപ്പള്ളി ഷട്ടറുകൾ അടക്കാത്തതുമൂലവും ഓരുമുട്ടുകളൂടെ പ്രവർത്തനം കര്യക്ഷമമാക്കാത്തതുംകാരണമാണ് ഓരുജലത്തിൻറ അളവ് വർദ്ധിച്ചതെന്നും സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻപറഞ്ഞു.വർക്കിംഗ് പ്രസിഡന്റ് ആന്റണി കരിപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുമരകം, രാജൻ മേപ്രാൽ,കുരുവിള വീയ്യപുരം, ഹക്കിം മുഹമ്മദ് രാജ, ജോസ് ടി.പൂണിച്ചിറ,ജോ നെടുങ്ങാട്, കെ.യു.സക്കറിയ, തോമസ് ജോൺ, ഡി.ഡി.സുനിൽകുമാർ,ബിനു മദനൻ,പി.ടി.രാമചന്ദ്രപണിക്കർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |