
ആലപ്പുഴ:കുതിരപ്പന്തി ടി.കെ.എം.എം.യു.പി സ്കൂളിന്റെ അറുപത്തേഴാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ ജയമ്മ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി.ആർ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എം.കെ.ശോഭന വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ സമർപ്പിച്ചു. നഗരസഭാ കൗൺസിലർ ക്ലാരമ്മ പീറ്റർ, പി.കെ.ബൈജു, ആർ.അനീഷ്, ഫൈറൂസ, വി.കെ.മറിയാമ്മ, എസ്.പ്രദീപ്, കുമാരി മറിയം നിസ്സാർ എന്നിവർ സംസാരിച്ചു. കെ.പി.ഗീത, ബിജിലി, കെ.രാമൻ കുട്ടി എന്നിവർ സംസാരിച്ചു. ആർ.സജിത സ്വാഗതവും എസ്.രശ്മി നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |