
ഹരിപ്പാട്: കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരുവാറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനും അഴിമതിക്കും, സംസ്ഥാന സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെയാണ് പ്രതിഷേധം നടത്തിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി ബാബുപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കെ. ആർ. രാജൻ, അബ്ദുൽ റെഷീദ്, ഡി.സി.സി ജനറൽ സെക്രട്ടറി ജേക്കബ് തമ്പാൻ, എസ്.രാജേന്ദ്രകുറുപ്പ് പത്മനാഭകുറുപ്പ്, ഷിബുലാൽ, വി.കെ.നാഥൻ, പ്രദീപ് പോക്കാട്, ശ്രീലേഖ മനു, സുജിത്ത്, സുനിൽ കുമാർ, അമൽ വേണു, സുസ്മിത, കെ.ആർ.പുഷ്പ, ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |