
ആലപ്പുഴ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ വൈ.എം.സി.എ ഹാളിൽ കയർ സഹകരണ സംഘം ജീവനക്കാരുടെ സംസ്ഥാന കൺവെൻഷൻ കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ആർ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനുദിവാകരൻ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.രാമചന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ.പ്രതീഷ് ജി.പണിക്കർ ക്ലാസ്സെടുത്തു, പി.എസ്.ജയചന്ദ്രൻ, സുനിതാ ശ്രീകുമാർ, വി.എസ്.പുഷ്പരാജ്, കെ.എസ്.ജയപ്രകാശ്, പി.വി.കുഞ്ഞുമോൻ, എസ്.പ്രിയ, ഡി.അപ്പുകുട്ടൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |