
കുട്ടനാട്ട്: ഭൂമിക്കടിയിൽ അഞ്ചടിയിലേറെ താഴ്ചയിലുള്ള കുടിവെള്ള പൈപ്പ് പൊട്ടി സമീപത്തെ തോട്ടിലേക്ക് പാഴായി പോകുന്ന വെള്ളം ആദ്യം കുപ്പിയിലും പിന്നീട് കുടങ്ങളിലും പകർത്തി തലച്ചുമാടായി വീടുകളിലെത്തിച്ചിരുന്ന മിത്രക്കരി നിവാസികളുടെ പെടാപ്പാടിന് ഈ വേനലിലും അവസാനമില്ല. പൈപ്പ് ഉടൻ സ്ഥാപിക്കും, കുടിവെള്ളം വീടുകളിലെത്തിക്കും എന്നൊക്കെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പതിവുപല്ലവി ആവർത്തിക്കുമ്പോഴും മുട്ടാർ പഞ്ചായത്തിലെ മിത്രക്കരി നിവാസികൾക്ക് വേനൽ കടുത്തതോടെ കുടിവെള്ളമെന്നത് ജീവൻ മരണ പ്രശ്നമായി മാറിക്കഴിഞ്ഞു. പ്രദേശത്ത് വാട്ടർ അതോർട്ടിയുടെ പൊതുടാപ്പുകൾ പേരിന് പോലും ഇല്ല. ഇതോടെ നൂറ് കണക്കിന് വരുന്ന സാധരണക്കാരായ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറിയിട്ട് വർഷങ്ങളാകുന്നു.
പുറത്ത് നിന്ന് വെള്ളമെത്തിക്കാമെന്നുവച്ചാൽ പഞ്ചായത്തിലെ തന്നെ വികസനമെത്തിനോക്കിയിട്ടില്ലാത്ത ഇവിടെ അതിനും മാർഗ്ഗമില്ല. അപ്പോൾ പിന്നെ
പൈപ്പുപൊട്ടി പാഴാകുന്ന വെള്ളം തന്നെ ഏക ആശ്രയം. പമ്പിംഗ് ഇല്ലാത്ത ദിവസങ്ങളാണെങ്കിൽ അതുമില്ല. ഒരിറ്റ് കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടിവരും.
തോട്ടിലെ വെള്ളം അപ്പടി വിഷം
#വേനലിന്റെ തുടക്കത്തിൽ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ഇനിയുള്ള നാളുകളിലെ അവസ്ഥ എന്താകുമെന്ന ചിന്ത നാട്ടുകാരെ ഭീതിപ്പെടുത്തുന്നു
#പുഞ്ച കൃഷിയുടെ വിളവെടുപ്പ് സമയമായതിനാൽ നാട്ടുതോട്ടിലെ വെള്ളമാണങ്കിൽ സർവ്വത്ര വിഷലിപ്തമാണ്.അതിനാൽ മറ്റ് അത്യാവശ്യങ്ങൾക്ക് പോലും ഉപയോഗിക്കാൻ കഴിയില്ല
#പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിലും കിടങ്ങറയിലും എടത്വായിലുമുള്ള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |